ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

 ആദിവാസികളുടെ തലവനായ കണ്ണൻ എന്നാരാൾ ഇവിടെ ജീവിച്ചിരുന്നുവെന്നും രാജാവ് ഈ പ്രദേശം കണ്ണന്റെ നിയന്ത്രണത്തിൻകീഴിൽ ദാനമായി നൽകിയെന്നും കണ്ണൻ ദാനമെന്ന് അറിയപ്പെട്ടുതുടങ്ങിയ പ്രദേശം പിന്നീട് കുന്നന്താനമായി മാറിയത്രെ. വേറൊന്നുള്ളത് കുന്നും, താനവും ഉള്ളതുകൊണ്ടാണത്രെ കുന്നന്താനം എന്ന പേരുണ്ടായതെന്നതാണ്. നിരവധി ചെറിയ കുന്നുകളും കുഴികളും ഉള്ള ഭൂപ്രദേശമായതുകൊണ്ടാവണം ഇത്തരത്തിലൊരു നിഗമനത്തിന് അടിസ്ഥാനമെന്നും കരുതുന്നു. മലയോരജില്ലയായ പത്തനംതിട്ടയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പിന്നാക്കഗ്രാമമാണ് കുന്നന്താനം. പഞ്ചായത്തിന്റെ് മിക്ക പ്രദേശങ്ങളും നിമ്നോന്നതപ്രദേശങ്ങളാണ്. ഇടയ്ക്കിടെ താഴ്വരകളും നെൽപ്പാടങ്ങളും ഉണ്ട്. കുന്നന്താനം പൂർണ്ണമായും ഒരു കാർഷികഗ്രാമമാണ്. കുന്നുകളും, താഴ്വരകളും, സമതലങ്ങളും, നെൽപാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയോടുകൂടിയതാണ് ഇവിടുത്തെ ഭൂപ്രദേശം