പഞ്ചായത്ത്

അഡ്വ.എം.ജെ വിജയന്‍

പ്രസിഡൻ്റ്

അഡ്വ.എന്‍.സി പ്രെനി

വൈസ് പ്രസി‍ഡന്‍റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജി ശശികുമാര്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ജയശ്രീ.എസ്.നായര്‍

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ഗീതാകുമാരി.റ്റി

ചെയര്‍പേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍

ബിനു എസ് ഐ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

🟢 കുന്നന്താനം ഗ്രാമപഞ്ചായത്ത് – പൊതുവിവരങ്ങൾ 📍 വിസ്തൃതി - 15.57 ചതുരശ്ര കിലോമീറ്റർ👥 ജനസംഖ്യ (2011 സെൻസസ്) - 20,573👨 പുരുഷന്മാർ - 9,742👩 സ്ത്രീകൾ - 10,831🏠 പട്ടികജാതി ജനസംഖ്യ - 2,857🌿 പട്ടികവർഗ്ഗ ജനസംഖ്യ - 58📚 സാക്ഷരതാ ശതമാനം - 100%👨‍🎓 പുരുഷ സാക്ഷരത - 100%👩‍🎓 സ്ത്രീ സാക്ഷരത - 100%🏘️ വാർഡുകളുടെ എണ്ണം - 16🏡 വില്ലേജ് - കുന്നന്താനം🏛️ താലൂക്ക് - മല്ലപ്പള്ളി🏢 ബ്ലോക്ക് പഞ്ചായത്ത് - മല്ലപ്പള്ളി🌐 ജില്ല - പത്തനംതിട്ട🗳️ അസംബ്ലി നിയോജക മണ്ഡലം - തിരുവല്ല🇮🇳 പാർലമെന്റ് മണ്ഡലം - പത്തനംതിട്ട🧭 പഞ്ചായത്തിന്റെ അതിരുകൾ🌅 കിഴക്ക് - കവിയൂർ ഗ്രാമപഞ്ചായത്ത്🌄 പടിഞ്ഞാറ് - മല്ലപ്പള്ളി, ആനിക്കാട് ഗ്രാമപഞ്ചായത്ത്⬆️ വടക്ക് - കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്⬇️ തെക്ക് - കറുകച്ചാൽ ഗ്രാമപഞ്ചായത്ത്🌿 കുന്നന്താനം ഗ്രാമപഞ്ചായത്ത്പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന കുന്നന്താനം ഗ്രാമപഞ്ചായത്ത് 16 വാർഡുകളുള്ള, 100% സാക്ഷരത കൈവരിച്ച കേരളത്തിലെ ശ്രദ്ധേയമായ ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ്. 15.57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്തിൽ 2011-ലെ സെൻസസ് പ്രകാരം 20,573 പേർ താമസിക്കുന്നു.

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ബ്ളോക്കിലാണ് കുന്നന്താനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുന്നന്താനം വില്ലേജ് പരിധിയിൽ വരുന്ന കുന്നന്താനം പഞ്ചായത്തിന് 15.57 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. കുന്നന്താനം പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മാടപ്പളളി, കറുകച്ചാല്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനയമ്പാലതോടും, തെക്കുഭാഗത്ത് കവിയൂര്‍ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളുമാണ്. കുന്നന്താനം എന്ന പേരിന്റെ ഉത്ഭവത്തെ സംബന്ധിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. മുകുന്ദൻ എന്ന തെക്കുംകൂർ രാജാവ് ചെറുവള്ളി മുതലായ കിഴക്കൻ പ്രദേശത്തുനിന്നും വന്നത്തിയ കുടിയേറ്റക്കാർക്ക് ദാനം ചെയ്ത പ്രദേശമാണ് പിൽക്കാലത്ത് കുന്നന്താനം എന്നറിയപ്പെട്ടു തുടങ്ങിയതെന്നാണ് മറ്റൊരു കഥ.

കൂടുതൽ വായിക്കുക